ജനുവരി ഒന്നു മുതൽ പഴയ ഡീസൽ ഓട്ടോകൾക്ക് നിരത്തിലിറങ്ങാനാവില്ല. ജില്ലയിലെ മൂവായിരത്തിലധികം ഡ്രൈവർമാർ പെരുവഴിയിൽ പഴയ ഡീസൽ ഓട്ടോ ഡ്രൈവർ കൂട്ടായ്മ ഹർജിയുമായി ഹൈക്കോടതിയിൽ
കാഞ്ഞങ്ങാട്: 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ 2021 ജനുവരി ഒന്ന് മുതല്‍ നിരത്തിലിറക്കാന്‍ പറ്റില്ലെന്ന ഉത്തരവ് പ്രാബല്യത്തിലാക്കാൻ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ പെരുവഴിയിലാവുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഹരജി യുമായി ഹൈക്കോടതിയില്‍. കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം പഴയ ഡിസല്‍ ഓട്ടോയുടെ ഡ്രൈവര്‍മാരാണ് ക്രേന്ദ- സംസ്ഥാന സര്‍ക്കാറിനെതിരെ, ഉത്തരവ് പൂനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി 1500 ഓളം പഴയ ഡിസല്‍ ഓട്ടോകള്‍ ഓടിച്ച്
ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. കാസർകോട് ജില്ലയുടെ കണക്ക് പ്രകാരം ഇത് മൂവായിരത്തോളം വരും . നിയമം നടപ്പിലായാൽ പുതുവര്‍ഷം മുതല്‍ ഇവരെല്ലാം വീട്ടിലിരിക്കേണ്ടിവരും. 15 വര്‍ഷം കഴിഞ്ഞ് മുഴുവന്‍ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ പാടില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനം തിരുത്തി പിന്നീട് ഡീസല്‍ ഓട്ടോയ്ക്ക് മാത്രമായി നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. ബസ്സുകൾ ക്കുള്ള പെര്‍മിറ്റ് 15 എന്നത് മാറ്റി 20 വര്‍ഷത്തേക്ക് നീട്ടി നല്‍കിയിരുന്നു. തങ്ങള്‍ക്കും ഇരുപത് വര്‍ഷത്തെ സര്‍വ്വീസ് കാലാവധി നീട്ടി നല്‍കണമെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യം.
പഴയ ഡീസല്‍ ഒട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയ്ക്ക് കാഞ്ഞങ്ങാട്ട് രൂപം നല്‍കിയിട്ടുണ്ട്. വാട്സ്ആപ്പ് കൂട്ടായ്മയാണിത്. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന് വഴിയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.