കെ എം ഷാജിഎം എൽ എ യുടെ കോഴക്കേസ്: ലീഗ് ജില്ലാ പ്രസിഡന്റിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
കണ്ണൂര്‍ :കെ എം ഷാജി എംഎല്‍എയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദിനെ സിറ്റി അഞ്ചുകണ്ടിയിലെ വീട്ടില്‍ വെച്ചാണ് ചോദ്യംചെയ്യുന്നത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
അഴീക്കോട് ഹൈസ്കൂളിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരില്‍ കെ എം ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്തു സമ്പാദനത്തിനും വിജിലന്‍സ് ഷാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സമാന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നേരിടുകയാണ്.