‘എല്ലാം ദൈവനാമത്തില്‍’ സ്വര്‍ണക്കടത്തിനെ പിന്തുണച്ചു വിദേശ യാത്രകള്‍ ദുരൂഹം: സ്പീക്കര്‍ ശ്രീ രാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം:നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്പീക്കര്‍ സ്വര്‍ണക്കടത്തിനെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകള്‍ ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന് മന്ത്രിമാരും സ്വര്‍ണക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്ന് ആരോപിച്ചു.കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതുസംബന്ധിച്ച് ചില സൂചനകള്‍ സുരേന്ദ്രന് നല്‍കിയിരുന്നു. കള്ളക്കടത്തിന് സഹായിച്ച ഉന്നതന് ഈശ്വരനാമം എന്നായിരുന്നു ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന് പറഞ്ഞത്. ഉന്നതന് ആരെന്നുളള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമപരമായി ആ പേര് പുറത്തുവരുന്നതാണ് നല്ലതെന്നും എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ. ഭഗവാന്റെ പര്യായ പദങ്ങളാണ് നമ്മുടെ നാട്ടിലെ എല്ലാ പേരുകളെന്നും സുരേന്ദ്രന് പറഞ്ഞു. മന്ത്രിസഭയില്‍ അംഗമല്ലാത്ത ഒരു പ്രധാനി അല്ല, നാലഞ്ചു പ്രധാനികള്‍ കളളക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.