വിധിയെഴുതാന്‍ ‘മത്സരിച്ച്’ ജനം, പോളിങ് കേന്ദ്രങ്ങളില്‍ നീണ്ട ക്യൂ; തുടക്കത്തില്‍ മികച്ച പോളിങ്
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. ആദ്യ ആദ്യ രണ്ട് മണിക്കൂറില്‍ 16 ശതമാനത്തോളം പേര് വോട്ട് രേഖപ്പെടുത്തി.
അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.
മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചിരിക്കുന്നു എന്നത് തെറ്റായ ആരോപണമാണെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് കുറയും. ചില ഇടങ്ങളില്‍ കോണ്‍ഗ്രസ് കള്ളത്തരം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി ശ്രമമായിരുന്നു നടത്തികൊണ്ടിരുന്നത്. ഇത്തവണ ആ ശ്രമം വളരെ ശക്തമായി നടത്തിയിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്നും സമ്മതിദായകര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി എം.പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു അദ്ദേഹം.
വളരെ മോശപ്പെട്ട പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്രാവശ്യം വളരെ മെച്ചപ്പെട്ടെ വിസ്മയകരമായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി കൊല്ലം ജില്ലയില്‍ നടത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.കെ പ്രേമചന്ദ്രന് എം.പി വ്യക്തമാക്കി.