സിപിഎം ചിഹ്നമുള്ള മാസ്ക് ധരിച്ചു; കൊല്ലത്ത് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ പരാതി
കൊല്ലം:കൊല്ലത്ത് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് യുഡിഎഫ് പരാതി ഉന്നയിച്ചു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി. നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
അതേസമയം, ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ക്ക് തിര. കമ്മീഷന് നിര്‍ദേശം നല്കി.