സംസ്ഥാനത്ത് ഇന്ന് 3272പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 2859 മരണം 23 രോഗമുക്തി 4705 കാസര്‍കോട് 44
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരുമംകോട് സ്വദേശിനി ലളിതാമ്മ (71), ആനയറ സ്വദേശി വിശ്വന് (72), ചിറയിന്‍കീഴ് സ്വദേശി ഗോപിനാഥന് നായര്‍ (75), പേട്ട സ്വദേശിനി ഉദയ ടി നായര്‍ (59), കൊല്ലം വിളക്കുടി സ്വദേശിനി പൊടിപ്പെണ്ണ് (80), പാണ്ടിത്തിട്ട സ്വദേശി കെ. പാപ്പച്ചന് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭാസ്കരന് (80), കലവൂര്‍ സ്വദേശി ജോസഫ് (78), മുഹമ്മ സ്വദേശിനി അമ്മിണി (83), കോട്ടയം വൈക്കം സ്വദേശി രാജന് (65), കുടമാളൂര്‍ സ്വദേശി പിപി ഗോപി (72), തൃശൂര്‍ മെഡിക്കല്‍ കോളേജ് സ്വദേശി ശങ്കരന് (84), തളിക്കുളം സ്വദേശി ഉണ്ണികൃഷ്ണന് (60), പതിയാരം സ്വദേശി ശങ്കരന്‍കുട്ടി (75), ഇരിങ്ങാലക്കുട സ്വദേശി രാഘവന് (88), മലപ്പുറം നിലമ്പൂര്‍ സ്വദേശിനി അയിഷക്കുട്ടി (75), അമരമ്പലം സ്വദേശിനി കുഞ്ഞാത്തു (72), പടന്തറ സ്വദേശി ഉണ്ണിമൊയ്തീന്‍ (78), കോഴിക്കോട് പുതിയങ്ങാടി സ്വദേശി വാസുദേവന്‍ (69), കോടഞ്ചേരി സ്വദേശി കുഞ്ഞാലി (85), പന്തീരന്കാവ് സ്വദേശി ഇസ്മായില്‍ (70), കറുവംപൊയില് സ്വദേശിനി അയിഷാമ്മ (84), ഫറൂഖ് കോളേജ് സ്വദേശി ശ്രീനിവാസന് (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2441 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 514, കോഴിക്കോട് 362, തൃശൂര്‍ 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര്‍ 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര്‍ 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര്‍ 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര്‍ 234, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,304 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,583 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്, 63 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും , ഇതരസംസ്ഥാനത്ത് നിന്നെത്തി ാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7500 പേര്
വീടുകളില്‍ 7131 പേരും സ്ഥാപനങ്ങളില്‍ 369 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7500 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 155 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 70 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1279 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 64 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ഇതുവരെ 22558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1068 പേര് വിദേശത്ത് നിന്നെത്തിയവരും 836 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20654 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21252 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1066 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 815 പേര് വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240 ആയി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍
അജാനൂര്‍ -1
ബളാല്‍- 4
ചെറുവത്തൂര്‍ -5
ഈസ്റ്റ് എളേരി – 1
കളളാര്‍ – 1
കാഞ്ഞങ്ങാട് – 1
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം – 2
കോടോംബേളൂര്‍ – 1
മടിക്കൈ – 2
മംഗല്പാടി – 1
മഞ്ചേശ്വരം- 2
മീഞ്ച-1
മുളിയാര്‍- 1
നീലേശ്വരം – 11
പൈവളിഗെ- 1
പള്ളിക്കര – 1
പിലിക്കോട് – 1
തൃക്കരിപ്പൂര്‍- 1
വലിയപറമ്പ-1
വെസ്റ്റ് എളേരി – 1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍
അജാനൂര്‍-1
ബളാല്‍-3
ബേഡഡുക്ക-2
ചെമ്മനാട്-3
ചെറുവത്തൂര്‍-1
ദേലംമ്പാടി-6
ഈസ്റ്റ് എളേരി-3
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാറഡുക്ക- 5
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കോടോംബേളൂര്‍-2
കുമ്പഡാജെ-1
കുറ്റിക്കോല്‍-11
മടിക്കൈ-3
മംഗല്പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-5
പനത്തടി-2
പുത്തിഗെ-1
ഉദുമ-4