തെലങ്കാനയില്‍ കോൺഗ്രസ് അസ്തമിക്കുന്നു ,നേതാക്കൾ കൂട്ടത്തോടെ ബി ജെ പിയിലേക്ക് മുതിര്‍ന്ന നേതാവ് ജി നാരായണ്‍ റെഡ്ഡിയും പാര്‍ട്ടിവിട്ടു
ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തെലങ്കാന കോണ്‍ഗ്രസ് ട്രഷററുമായിരുന്ന ജി നാരായണ്‍ റെഡ്ഡി പാര്‍ട്ടി വിട്ടു.ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നാല്‍പ്പതു വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഗ്രേറ്റര്‍ ഹൈദാരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നത്. തിരഞ്ഞെടുപ്പില്‍ വെറും രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുനേടുമെന്നാണ് തിരഞ്ഞെടുപ്പിന് മുമ്ബ് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മിന്നും പ്രകടമായിരുന്നു ബി ജെ പി കാഴ്ചവച്ചത്. 150 അംഗ കോര്‍പ്പറേഷനില്‍ 48 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. 55 സീറ്റുകള്‍ നേടിയ ടി.ആര്.എസ്. ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
അതേസമയം, കഴിഞ്ഞയാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച രണ്ടാമത്തെ പ്രധാന നടിയാണ് വിജയ് ശാന്തി. അടുത്തിടെ നടി ഖുശ്ബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.