ചെറുവത്തൂരിൽ വനിതാ സ്ഥാനാർത്ഥിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമം
ചെറുവത്തൂർ: വനിതാ സ്ഥാനാർത്ഥിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമം നടന്നതായി പരാതി.
രണ്ടാം വാർഡായ മടക്കര തുരുത്തിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നഫീസത്ത് നാസറിനും കുടുംബത്തിനും നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്.
അക്രമത്തിൽ പരിക്കേറ്റ നഫീസത്തിനെയും, ഭർത്താവ് നാസറിനെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം തുരുത്തി ബ്രാഞ്ച് സിക്രട്ടറി രമേശന്റെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം സിപിഎമ്മുകാർ വീട്ടിലെത്തി വധ ഭീഷണി മുഴക്കുകയും, വീട്ടിലെ വസ്തുക്കൾ തല്ലി തകർക്കുകയും, ശാരീരികമായി അക്രമിക്കുകയും ചെയ്തതായി ആശുപത്രിയിൽ കഴിയുന്നവർ വ്യക്തമാക്കി.
വിവരമറിഞ്ഞെത്തിയ
അയൽവാസിയായ രൂപേഷിൻ്റെയും,
ജില്ലാ പഞ്ചായത്തിൽ ചെറുവത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന ടിസിഎ
റഹിമാന്റെയും സാന്നിദ്ധ്യത്തിലും
വധ ഭീഷണി തുടരുകയായിരുന്നുവെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.
യുഡിഎഫ് പ്രവർത്തകർ
ആത്മസംയമനം പാലിക്കണമെന്നും,
പരാജയം മണത്ത് സിപിഎമ്മുകാർ ആക്രമം നടത്തി ഭീതിജനകമായ
അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും,
യു.ഡി.എഫ്. നേതാക്കളായ
കരിമ്പിൽ കൃഷ്ണൻ, എ.ജി.സി.ബഷീർ,
ടി.കെ.സി.കാഊഞ്ഞി ഹാജി,
വി.കെ.പി.ഹമീദലി, കെ.വി.സുധാകരൻ,
പൊറായ്ക്ക മുഹമ്മദ്b ഹാജി, ഒ.ഉണ്ണികൃഷ്ണൻ മാസ്റ്റർ,
എന്നിവർ വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു.