ഔറംഗാബാദ്: ബിജെപിയുടെ മനസില്‍ നാഥുറാം വിനായക് ഗോഡ്സെയും വാക്കുകളില്‍ മഹാത്മാ ഗാന്ധിയുമാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. ഗോഡ്സെയാണ് തങ്ങളുടെ നായകന് എന്നാണ് ഭരണകക്ഷിയായ പാര്‍ട്ടി കരുതുന്നതെന്നും ഒവൈസി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കബളിപ്പിക്കുകയാണ്. ഇപ്പോഴത്തെ ഭരണാധികാരികള്‍ ഗോഡ്സെയെ തങ്ങളുടെ നായകനായി ആദരിക്കുന്നു. ഈ സമയം ഗാന്ധിയുടെ അഹിംസയെ മനസിലാക്കാനുള്ളതാണ്. ഗാന്ധി കര്‍ഷകരെ കരുതി. എന്നാല്‍ ഇന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണാധികാരികള്‍ എന്തുചെയ്തുകൊണ്ടിരിക്കുകയാണ്- അദ്ദേഹം ചോദിച്ചു.