ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോണ്‍ഗ്രസ് വിട്ട് ബി ജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സമീപകാലത്ത് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന രണ്ടാമത്തെ നടിയാണ് വിജയശാന്തി. ഒക്ടോബറില്‍ നടി ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
അതേസമയം തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ട്രഷററുമായ ജി. നാരായണ്‍ റെഡ്ഡിയും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇദ്ദേഹവും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.