കാഞ്ഞങ്ങാട് ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്കൈറ്റ് ബീച്ച് നിർമാണം തുടങ്ങി ഹൊസ്ദുര്‍ഗ്
ബീച്ചിൽ പട്ടം പറത്താം
കാഞ്ഞങ്ങാട് : വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകരുന്ന ഹൊസ്ദുർഗ് കൈറ്റ് ബീച്ച് നിർമാണം തുടങ്ങി. യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച്മത്സരങ്ങൾക്കും ഹൊസ്ദുർഗ് തീരം വേദിയാകും. നിർമാണത്തിനായി സാധന സാമഗ്രികൾ ഇറക്കിത്തുടങ്ങി. നിർമിതി കേന്ദ്രക്കാണ് നിർമാണച്ചുമതല. ഫുഡ്കോർട്ട്, വിശ്രമ മുറി, ഷോപ്പിങ് സംവിധാനങ്ങൾ, സെക്യൂരിറ്റി കേബിൻ, പൂന്തോട്ട നിർമാണം, സൈൻ ബോർഡ് എന്നിങ്ങനെ വിവിധ പ്രവൃത്തികൾക്കായി 98, 74, 788 രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിട്ടുണ്ട്.
സഞ്ചാരികൾക്ക് മഞ്ഞം പൊതിക്കുന്നിലെത്തി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കുന്നിൻ മുകളിലെ കാഴ്ചകളും ആസ്വദിച്ച് കാഞ്ഞങ്ങാട് നഗരത്തിലെത്തിയാൽ ടൗൺസ്ക്വയറിന്റെ സൗന്ദര്യം നുകരാം. പടിഞ്ഞാറോട്ട് നീങ്ങിയാൽ ഹൊസ്ദുർഗ് കൈറ്റ് ബീച്ചിലെത്താം. ഇവയെല്ലാം ഒരുമിച്ച് കാണാനുള്ള അവസരമാണ് വരാൻ പോകുന്നത്.