പ്രണയവിവാഹത്തിന് ശ്രമിച്ച യുവതിയുടെ 4 വിരലുകള്‍ പിതാവ് മുറിച്ചു മാറ്റി
മൈസൂരു : പ്രണയവിവാഹം കഴിക്കാന്‍ ഒരുങ്ങിയ യുവതിയുടെ 4 കൈവിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി. ചാമരാജ്നഗര്‍ ഹന്നൂര് താലൂക്കിലെ പിജിപാളയ ഗ്രാമത്തിലെ ധനലക്ഷ്മിയുടെ(24) ഇടതു കയ്യിലെ വിരലുകളാണു പിതാവ് ശിവസ്വാമി, സഹോദരന് മഹേന്ദ്ര എന്നിവര്‍ ചേര്‍ന്ന് മുറിച്ചത്. ഇരുവരെയും ഹന്നൂര് പൊലീസ് അറസ്റ്റ് ചെയ്തു.
അതേ ഗ്രാമത്തിലെ സത്യയുമായി ധനലക്ഷ്മി 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും റജിസ്റ്റര്‍ വിവാഹം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ഇരുവരും പിന്തിരിഞ്ഞില്ല. തുടര്‍ന്ന് ധനലക്ഷ്മിയെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ ശിവസ്വാമി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ധനലക്ഷ്മിയെ ശിവസ്വാമിയും മഹേന്ദ്രയും ചേര്‍ന്ന് മര്‍ദിച്ചു. തുടര്‍ന്ന് വിരലുകള്‍ മുറിച്ചുമാറ്റി.