ലോകമെങ്ങും കോവിഡ്-19 ഭീതിയിലാണ്. വാക്സിന് കണ്ടുപിടിക്കാത്തതിനാല്‍ തന്നെ ആശങ്കയിലാണ് ജനങ്ങളെല്ലാം തന്നെ. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലാണ് ഗവേഷകര്‍. പുറത്തിറങ്ങുന്ന സമയമെല്ലാം മാസ്ക് ധരിക്കുകയും കൃത്യമായ ഇടവേളകളില്‍ സാനിറ്റെസര്‍ ഉപയോഗിക്കുകയും വേണം. വാക്സിന് എത്തിയാലും മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലുമൊക്കെ തുടരേണ്ടി വരുമെന്നാണ് വിദഗ്ദര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവയാണ് ഇതേ കുറിച്ച് വ്യക്തമാക്കിയത്. ലഖ്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി നടത്തിയ വെബിനാറില്‍ പങ്കെടുക്കുമ്ബോഴാണ് മാസ്ക് നമ്മുടെ ജീവിതത്തില്‍ നാളുകളായി ഉണ്ടായിരിക്കുമെന്ന് പ്രഫസര്‍ ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടിയത്. പൊതുജനത്തില്‍ 70 ശതമാനം പേരെങ്കിലും തുടര്‍ച്ചയായി വേണ്ട വിധത്തില്‍ മാസ്ക് ധരിച്ചാല്‍ കോവിഡ് മഹാമാരിയെ നിര്‍മാര്‍ജ്ജനം ചെയ്യാമെന്ന് ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പകര്‍ച്ചവ്യാധി പഠനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിനുകള്‍ ചിലപ്പോള്‍ എല്ലാവരിലും പ്രതിരോധ പ്രതികരണം ഉണ്ടാക്കിയെന്ന് വരില്ല. വാക്സിനുകള്‍ നല്കുന്ന പ്രതിരോധം എത്ര നാള് നീളുമെന്നും ഉറപ്പില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് മാസ്കും കൈകഴുകലും സാമൂഹിക അകലവുമെല്ലാം കുറേക്കാലം കൂടി ലോകം തുടരേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ദരും വ്യക്തമാക്കുന്നു. 2022-വരെയെങ്കിലും മാസ്കും സാമൂഹിക അകലവുമെല്ലാം വേണ്ടി വരുമെന്നാണ് അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയും ചൂണ്ടിക്കാട്ടുന്നത്.