കോന്നി: ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചു.
വി-കോട്ടയം എസ്.എന്‍.ഡി.പി യു.പി സ്കൂളിനു സമീപം ആശാന്പറമ്ബില് ബിജു തങ്കപ്പന് (പാമ്ബ് ബിജു-42) ആണ് മരിച്ചത്. ഇയാളൊടൊപ്പം മുന്‍പ് താമസിച്ചിരുന്ന ജെസി(39)ക്കാണ് വെട്ടേറ്റത്. പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിജു കോവിഡ് കാലത്തെ ഇളവിലാണ് ജാമ്യത്തിലിറങ്ങിയത്. മുന്‍പ് അടുപ്പക്കാരായിരുന്ന ബിജുവും ജെസിയും അടുത്തകാലത്ത് അകല്‍ച്ചയിലായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓടിളക്കി വീടിനുള്ളില്‍ കയറിയ ബിജു ജെസിയുമായി കലഹത്തിലാകുകയും വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ ബിജു രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിലെ പോലീസ് സംഘം എത്തിച്ചേര്‍ന്നു. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍, 200 മീറ്ററോളം അകലെയുള്ള തോട്ടത്തിലെ റബര്മരത്തി ല്‍ ഉടുത്തിരുന്ന കൈ ലിയില്‍ തൂങ്ങിമരിച്ച നിലയില്‍ ബിജുവിനെ കണ്ടെത്തി.
തലയ്ക്കും ശരീരമാസകലവും പതിനാറോളം വെട്ടേറ്റ ജെസിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു ബിജു. കോന്നി സ്റ്റേഷന് ഹൗസ് ഓഫീസ ര്‍ സി. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു