തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ജനുവരി മുതല്‍ സ്മാര്‍ട്ടാവും. ആധാര്‍ കാര്‍ഡിന്റെ വലിപ്പത്തില്‍ രണ്ടു വശത്തും പ്രിന്റു ചെയ്ത കാര്‍ഡുകളില്‍ ഫോട്ടോ
പതിച്ചതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവില്‍ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്
ക്യു ആര് കോഡും ബാര്‍കോഡുമുള്ളതാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്. റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യൂ ആര് കോഡ് സ്കാനര്‍ കൂടി വയ്ക്കും. സ്കാന്‍ ചെയ്യുമ്ബോള്‍ വിശദവിവരം സ്ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുമ്ബോള്‍ ആ വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കും.
നിലവിലെ റേഷന്‍ കാര്‍ഡിന്റെ കാലാവധി 2022 വരെയുണ്ടെങ്കിലും ജനുവരി മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തും.നിലവിലെ കാര്‍ഡില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അപേക്ഷ നല്കിയാല് മതി. പുതിയ കാര്‍ഡിന് പകരം സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ഒരു രാജ്യം ഒരു കാര്‍ഡ് സംവിധാനം രാജ്യത്ത് നടപ്പാക്കുമ്ബോള്‍ ഇത്തരം കാര്‍ഡുകള്‍ കൂടുതല്‍ പ്രയോജനകരമാവും.
വിവരങ്ങള്‍ ചോരില്ല
ക്യു.ആര് കോഡ് റേഷന്‍ കാര്‍ഡില്‍ വയ്ക്കുന്നത് വിവരങ്ങള്‍ ചോരുന്നതിന് ഇടയാക്കുമെന്ന ആശങ്ക
വേണ്ടെന്നും എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ളതാണിതെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.
നിലവിലെ കാര്‍ഡുകള്‍ -89,22,765
റേഷന്‍ കടകള്‍ -14,245