ഇരുപത്തിരണ്ടു വയസിനിടെ 10 കൊലപാതകങ്ങള്‍ നടത്തിയ. സൈക്കോ റാസി എന്ന മുഹമ്മദ് റാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമില്‍ നിന്നു കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, കൊലപാതകങ്ങള്‍ ചെയ്തത് എന്തിനെന്ന പോലീസിന്റെ ചോദ്യത്തിന് പ്രതി നല്കിയ മൊഴിയാണ് ഞെട്ടിക്കുന്നത്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല ‘വെറുതേ ഒരു രസത്തിന്’ ചെയ്തതെന്നായിരുന്നു പ്രതിയുടെ മൊഴി.നവംബര്‍ അവസാനവാരം ഗുരുഗ്രാം മേഖലയിലെ 3 പേര് 3 ദിവസത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് പോലീസ് അന്വേഷണത്തെ ആരംഭിച്ചത്. നവംബർ 24 ന് സെക്ടർ -29 പോലീസ് സ്റ്റേഷനിൽ ഒരു മൃതദേഹം കണ്ടെത്തി അടുത്തദിവസം നവംബർ 25 ന് ദില്ലി-ജയ്പൂർ ഹൈവേയിലെ ഹർസ ഗ്രാമത്തിനടുത്തുള്ള പാർക്കിൽ നിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തി. നവംബർ 26. യുവാവിന്റെ തലയില്ലാത്ത മൃതദേഹം സെക്ടർ -47 ലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയെതിനെ തുടർന്നാണ് പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചു പോലീസിന്റെ അന്വേഷണം. ഉർജിതമാക്കിയത്. കൊലപാതകം നടന്ന സ്ഥലങ്ങളില്‍ ബിഹാര്‍ ഖലിലാബാദ് സ്വദേശിയായ നിര്‍മാണത്തൊഴിലാളി മുഹമ്മദ് റാസിയെ കണ്ടതോടെയാണ് ഇയാളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ലഹരിക്കടിമയായ ഇയാള്‍ കൊല്ലപ്പെടുന്നവരില്‍ നിന്നു പണം അപഹരിച്ചാണു ലഹരി വാങ്ങുന്നതെന്നു പൊലീസ് പറഞ്ഞു.കൊല്ലുന്നതില്‍ സന്തോഷം കണ്ടെത്തുന്നുവെന്നും പ്രശസ്തി നേടാനുള്ള എളുപ്പ മാര്‍ഗ്ഗമാണിതെന്നും ആണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.