വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചതായി പരാതി
കാസര്‍കോട്:വിവാഹ വാഗ്ദാനം നൽകി ആശുപത്രി ജീവനക്കാ രിയായ ദളിത് യുവതിയെ കാറിൽ കൂട്ടികൊണ്ടു പോയി പത്തനംതി ട്ടയിലെ ഫ്ളാറ്റിൽ വെച്ച് പീഡിപ്പിച്ച മധ്യവയസ്കനെതിരെ കേസ് ‘
കാസറഗോഡ് നെല്ലിക്കുന്നിലെ നാൽപത്തിയഞ്ചുകാരി യുടെ പരാ തിയിലാണ് കേസ്.
ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വിവാഹ പംക്തിയിൽ പരസ്യം നൽകിയതിലൂടെ പരിചയപ്പെട്ട പത്ത നം തിട്ട സ്വദേശി ഷാജി മാർക്കോസാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ടൗണിൽ വെച്ച് കാറിൽ കൂട്ടികൊണ്ടു പോയ യുവതിയെ പത്തനംതിട്ട അടൂരിലെ ഫ്ളാറ്റിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും പതിനഞ്ച് ദിവസത്തോളം താമസിപ്പിച്ച് പീഡനം തുടർ ന്നതായും പരാതിയിൽ പറയുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പീഡനം നടന്നത് പത്തനംതിട്ടയിലായതിനാൽ കേസ് പത്തനംതിട്ട പോലീസിന് കൈമാറും