ഏഴു കിലോ കഞ്ചാവുമായി കുമ്പള സ്വദേശികള്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നിന്ന് ഏഴു കിലോഗ്രാം കഞ്ചാവ് പിടികൂടി. ബൈക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. കാസര്‍കോട് കുമ്പള സ്വദേശികളായ ജലാല്‍ മന്‍സിലില്‍ അഹമ്മദ് ജലാലുദ്ദീന്‍ (19), ബത്തേരി വീട്ടില്‍ വി എം ഉമര്‍ (27) എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട് പാളയം ജങ്ഷനില്‍ നടത്തിയ പട്രോളിങ്ങിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്നു ബൈക്കും കസ്റ്റഡിയില്‍ എടുത്തു. കസബ എസ്ഐ വി ഷിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കഞ്ചാവിന്റെ മൊത്ത വിതരണക്കാരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.