കണ്ണൂരില്‍ പീഡന കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്
കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്മാന് ഇ ഡി ജോസഫിന് എതിരെ പോക്സോ കേസ്. മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തലശേരി പൊലീസ് കേസെടുത്തു.ഒക്ടോബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ വിളിച്ച് വരുത്തി ഇ ഡി ജോസഫ് മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കുന്നതിനിടെയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൊഴിയെടുക്കലിന് ശേഷം കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു.പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയോട് തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസില്‍ വച്ചായിരുന്നു കമ്മിറ്റി ചെയര്മാന് മോശമായി പെരുമാറിയത്. പ്രതി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, ആരോപണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായ ഇ ഡി ജോസഫ് നിഷേധിച്ചു.