ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ട്; യുഡിഎഫില്‍, മുല്ലപ്പള്ളിയല്ല,താന്‍ പറയുന്നതാണ് നയം, തുറന്നടിച്ച് എം എം ഹസ്സന്
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് വീണ്ടും ആവര്‍ത്തിച്ചു. യുഡിഎഫില്‍ മുല്ലപ്പള്ളി പറയുന്നതല്ല താന്‍ പറയുന്നതാണ് നയമെന്നും ഹസ്സന് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൂടി പങ്കെടുത്ത യോഗത്തിലാണ് വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. വെല്‍ഫെയര്‍ പാര്‍ടിയെ വര്‍ഗീയ പാര്‍ടിയായി ഇപ്പോള്‍ പറയാനാവില്ല.നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യംവേണമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഹസ്സന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും മുല്ലപ്പള്ളി ആവര്‍ത്തിച്ചത്.