‘കഞ്ചാവ് നിയമവിധേയമാക്കണമെന്ന് രണ്ടു വര്‍ഷം മുമ്പേ ഞാന്‍ പറഞ്ഞു’; ശശി തരൂര്‍
തിരുവനന്തപുരം:അപകടകരമായ മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ശശി തരൂര്‍ രം?ഗത്ത്.
കഞ്ചാവ് നിയമവിധേയമാക്കണമെന്ന് രണ്ടു വര്‍ഷം മുമ്പേ ഞാന്‍ പറഞ്ഞെന്ന് അദ്ദേഹം ട്വീറ്റ് ചെയതു.
ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിന് പിന്നാലെയാണ് പ്രതികരണം.
2018ലെ തന്റെ ട്വീറ്റ് ചേര്‍ത്തു കൊണ്ടാണ് തരൂര്‍ ഇക്കാര്യം പങ്കുവെച്ചത്. യു.എന്‍. നാര്‍ക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനില്‍ വന്ന (സി.എന്‍.ഡി.) പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് ഇന്ത്യ കഴിഞ്ഞ ദിവസം വോട്ട് ചെയ്തത്.
ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് ഇത് നിയമവിധേയമാക്കാനുള്ള നയശുപാര്‍ശ നടത്തിയപ്പോള്‍ എനിക്ക് നേരെ ആക്രമണമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
കഞ്ചാവിനെ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് താനും അനന്തരവനും ചര്‍ച്ച നടത്തിയെന്നായിരുന്നു 2018ലെ തരൂരിന്റെ ട്വീറ്റ്.