വേര്‍തിരിവുകള്‍ ഇല്ലാത്ത സാമൂഹിക ഉള്‍ച്ചേരലുകളാണ് ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടത്: ജില്ലാ ജഡ്ജ് എസ് എച്ച് പഞ്ചപകേശന്
മുളിയാർ: ഭിന്ന ശേഷിക്കാരെ സമൂഹത്തിൽ വേർതിരിവുകൾ ഇല്ലാതെ കാണാനും സമൂഹത്തിന്റെ മുഘ്യധാരയിലേക്ക് കൊണ്ടുവരാനും വേണ്ടിയാണ് ഭിന്നശേഷി നിയമം 2016 കൊണ്ടു ലക്ഷ്യം വെക്കുന്നത് എന്നു ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചപകേശൻ പറഞു,
കോട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടഷൻ സെന്റർ ഫോർ ചൈൽഡ് ഡിവലൊപ്മെന്റിൽ ലോക ഭിന്നശേഷി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ ഭിന്നശേഷി കുട്ടികളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ പരിയാരം സി എച് എം എം മൾട്ടി സ്പെഷ്യലിറ്റി റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് മാനേജർ ആദം സദായും ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങളും അവസരങ്ങളും എന്ന വിഷയത്തിൽ പരിവാർ കേരളം സംസ്ഥാന പ്രസിഡന്റ് കരുണാകരൻ എംപി യും കുട്ടികളിലെ പഠന വൈകല്യം നേരത്തെ തിരിച്ചറിയാം എന്ന വിഷയത്തിൽ അക്കരഫൗണ്ടേഷൻ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് റീമ ബി എസ്സും വിഷയാവതരണം നടത്തി. സംസ്ഥാനത്തിന്റെ വ്യെത്യസ്ത ഭാഗങ്ങളിൽ നിന്നും ആളുകൾ സെമിനാറിൽ പങ്കെടുത്തു.
തുടർന്ന് ഭിന്നശേഷി കുട്ടികൾക്കിടയിൽ ആദ്യത്തെ മ്യൂസിക് ബാൻഡ് ആയ അക്കരഫൗണ്ടേഷൻ മ്യൂസിക് ബാൻഡിന്റെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വ്യെത്യസ്ത കലാപരിപാടികളും നടന്നു.പരിപാടിയിൽ അക്കര ഫൗണ്ടഷൻ മാനേജിങ് ട്രസ്റ്റീ ഫിൻസർ അക്കര അധ്യക്ഷത വഹിച്ചു,അക്കര ഫൗണ്ടഷൻ മാനേജർ മുഹമ്മദ് യാസിർ സ്വാഗതം പറഞ്ഞു,ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്ഷൻ ഓഫീസർ ദിനേശ്, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: അശോക്, ജില്ലാ ചൈൽഡ് പ്രൊട്ടക്ട ടീം അംഗം സുനിൽ മാളിയേക്കൽ, ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രാകേഷ്,സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ ഹെഡ് ജിനിൽ രാജ് എന്നിവർ ആശംസകൾ അറിയിച്ചു, അക്കര ഫൗണ്ടഷൻ സ്പീച്ച് തേറാപ്പിസ്റ്റ് എലിസിബത് സദസ്സിനു നന്ദി പറഞ്ഞു.