കൊറോണ ബോധവല്‍ക്കരണ സന്ദേശത്തിലൂടെ പ്രസിദ്ധനായ മൊട്ടൂസിന്സമ്മാനപൊതിയുമായി കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വീട്ടിലെത്തി
നീലേശ്വരം: കൊറോണ ബോധവല്‍ക്കരണ സന്ദേശത്തിലൂടെ പ്രസിദ്ധനായ മൊട്ടൂ സിനെ (ദേവരാജ് കക്കാട്ട്, മടിക്കൈ സെക്കന്റ് ജി വി എച്ച് എസ് എസ് രണ്ടാം തരം വിദ്യാര്‍ത്ഥി) അഭിനന്ദിക്കാന്‍ കാസര്‍ഗോഡ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെവി പുഷ്പ മൊട്ടൂസിന്റ വീട്ടിലെത്തി. കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ യൂട്യൂബിലൂടെ 60 എപ്പിസോഡ് പിന്നിടുന്ന വേളയിലാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ വീട്ടിലെത്തിയത് മൊട്ടൂസിനോട് സംസാരിച്ചും, കഥ പറഞ്ഞും, പുസ്തകങ്ങള്‍ പരിശോധിച്ചും കുടുംബങ്ങളോട് സംസാരിച്ചുമാണ് ഉപഡയറക്ടര്‍ അനുമോദനം അറിയിച്ചത്. കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ അധ്യാപകന് കെ വി രാജേഷിന്റെയും കക്കാട്ടെ റീജയുടെയും മകനാണ് ദേവരാജ്. ദേവി രാജ് സഹോദരിയാണ്. കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡോ: ഡി സജിത്ത് ബാബു അഭിനന്ദിക്കാന്‍ വീട്ടിലെത്തിയിരുന്നു. കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ അധ്യാപകന് നന്ദകുമാരന് മാസ്റ്റര്‍ ഒപ്പമുണ്ടായുന്നു.
മൊട്ടുസിനെ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ടാണ് ടീച്ചര്‍ യാത്രയായത്.