ശരീരം പാതി തളർന്ന തെങ്ങുകയറ്റ തൊഴിലാളി ജനൽ കമ്പിയിൽ തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: രാവണേശ്വരംതെക്കേപള്ളത്തെ ഖാദർഭായി ക്വാർട്ടേഴ്സിനു സമീപം താമസിക്കുന്ന തെങ്ങ് കയറ്റ തൊഴിലാളി ബി.കൃഷ്ണൻ(55) വീട്ടിന്റെ ജനലഴിയിൽ തൂങ്ങി മരിച്ചു. വ്യാഴാഴ്ച് വൈകീട്ട് നാല് മണിയോടെയാണ് കൃഷ്ണനെ ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള. മക്കൾ: നിജു (വയറിംഗ് തൊഴിലാളി), നീന. മരുമകൻ: രാജേഷ് (വയമ്പ്). സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി , നാരായണി, കുമാരൻ. ഇയാളുടെ ഭാര്യക്കും മകനും ഒരുമാസം മുമ്പ് കൊവിഡ് ബാധിച്ചിരുന്നു. ഇതോടൊപ്പം തന്നെ കൃഷ്ണന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയിരുന്നു. ഇതോടെ മാനസീകവിഷമത്തിലായിരുന്നുവത്ര കൃഷ്ണൻ.