അജാനൂർ ലയൺസ് ക്ലബ് നൂറു പ്രമേഹരോഗികൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകും. ഭാരവാഹികൾ സ്ഥാനമേറ്റു
കാഞ്ഞങ്ങാട്: പുതുതായി രൂപം കൊണ്ട അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുള്ള പ്രൗഢോജ്വലമായ സ്ഥാനമേൽക്കൽ ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ഒ.വി.സനൽ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 പ്രമേഹ രോഗികൾക്ക് സ്വയം രക്തപരിശോധന നടത്താവുന്ന കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡൻ്റ് സി. കുഞ്ഞബ്ദുള്ള പാലക്കിക്ക് കൈമാറി ഡോ.ഒ. വി സനൽ ഉദ്ഘാടനം ചെയ്തു.
ചന്ദ്രഗിരി ലയൺസ് പ്രസിഡൻ്റ് ഫാറൂഖ് കാസിമി അധ്യക്ഷത വഹിച്ചു. വൈസ് ഗവർണർമാരായ യോഹന്നാൻ മറ്റത്തിൽ, ഡോ.പി.സുധീർ എന്നിവർ അംഗങ്ങൾക്കും ക്ലബ് ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ലബ് മുഖപത്രവും വെബ്സൈറ്റും ഡോ.ഒ വി സനലും യോഹന്നാൻ മറ്റത്തിലും ചേർന്ന് പ്രകാശനം ചെയ്തു.
ഷാജി ജോസഫ്, കെ.വി.രാമചന്ദ്രൻ, വി.വി.പ്രശാന്ത് നായനാർ, ടൈറ്റസ് തോമസ്, പി.വിശോഭ്, വിനോദ് ഭട്ടതിരിപ്പാട്, ഡോ. ഷിംജി പി.നായർ, പ്രശാന്ത് ജി.നായർ, വി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
പി.ബി.അബ്ദുൾ സലാം സ്വാഗതവും ക്ലബ് സെക്രട്ടറി കെ.വി.സുനിൽരാജ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഷ്റഫ് എം.ബി മൂസ(പ്രസി), കെ.വി.സുനിൽരാജ് (സെക്രട്ടറി), ഹസ്സൻ യാഫ(ട്രഷറർ)