മലബാര്‍ കോവിഡ് സ്പെഷ്യല്‍ ട്രെയിന്‍ ഇന്നുമുതല്‍
കാസര്‍കോട് : മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് പകരമായി ഓടുന്ന മലബാര്‍ കോവിഡ് — 19 സ്പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. റിസര്‍വേഷന്‍ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. രാവിലെ 8 മുതല്‍ പകല്‍ രണ്ട് വരെയാണ് റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുക. തത്സമയം ജനറല്‍ ടിക്കറ്റ് നല്‍കില്ല. ട്രെയിന്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുംമുമ്പ് വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. മലബാര്‍ എക്സ്പ്രസിന്റെ സമയത്താണ് ഓടുക. സ്റ്റോപ്പുകളും അതുപോലെ തന്നെ.
മംഗളൂരുവില്‍ നിന്ന് 6.15ന് പുറപ്പെടും. സമയക്രമം: ഉള്ളാള്‍(6.31), മഞ്ചേശ്വരം.(6.40) ഉപ്പള(6.47), കുമ്പള(6.09) കാസര്‍കോട് (7.09), കോട്ടിക്കുളം(7.19), ബേക്കല്‍(7.26), കാഞ്ഞങ്ങാട്(7.33), നീലേശ്വരം(7.44), ചെറുവത്തൂര്‍(7.51), തൃക്കരിപ്പൂര്‍ (7.59). ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് മലബാര്‍ എക്സ്പ്രസിന്റെ സമയത്ത് മംഗളൂരുവില്‍ തിരിച്ചെത്തും.