കള്ളാറിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ 5 പാർട്ടി പ്രവർത്തകരെ കോൺഗ്രസ് പുറത്താക്കി
കള്ളാർ: കളളാർ പഞ്ചായത്തിൽ e നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ ലംഘിച്ച് പാർട്ടി സ്ഥാനാർത്ഥികൾക്ക് എതിരെ വിമതരായി മത്സരിക്കുന്ന ഷൈജ ബേബി, പ്രേമസുരേഷ് ,സജി ഫിലിപ്പ്,
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ റോയി ആശാരിക്കുന്നേൽ, പി ജെ തോമസ് എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലാണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ഡിസിസി പ്രസിഡണ്ട് വൃക്തമാക്കി.