വോട്ടെടുപ്പ് ദിവസം ചോദ്യം ചെയ്യല്‍; ഡിസംബര്‍ പത്തിന് ഹാജരാകാന്‍ സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്ര് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് വീണ്ടും നോട്ടീസ് നല്കി. ഡിസംബര്‍ പത്തിന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കിയപ്പോള് രവീന്ദ്രന് കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്കിയ സമയത്ത് രവീന്ദ്രന് കൊവിഡാനന്തര ചികിത്സ തേടി.ചോദ്യം ചെയ്യലിന് മുന്നോടിയായി ഇ ഡി രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടിയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റി അടക്കം കോഴിക്കോടും കണ്ണൂരും കേന്ദ്രീകരിച്ചുളള നിരവധി സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബന്ധമുണ്ടോയെന്ന് അറിയാനായി എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.