വ്യാജ ഒപ്പിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു; ബേഡഡുക്കയില്‍ ഭാര്യയുടെ പരാതിയില്‍
ഭര്‍ത്താവിനെതിരെ കേസ്
ബേഡഡുക്ക: ബാങ്കില്‍ വ്യാജ ഒപ്പിട്ട് തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവിനെതിരെ ബേഡകം പോലീസ് കേസെടുത്തു.
കുണ്ടംകുഴിയിലെ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് മൂന്നാംകടവിലെ മുരളിയുടെ പേരിലാണ് കേസ്. 2018-19 വര്‍ഷത്തില്‍ 57,000 രൂപ പിന്‍വലിച്ചെന്നാണ് ഭാര്യ ഹേമലതയുടെ പരാതി. വ്യാജ ഒപ്പിട്ട് ഇയാള്‍ ഹേമലതയുടെ പേരില്‍ ഇതേ ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പ എടുത്തതായും പരാതിയിലുള്ളതായി ബേഡകം പോലീസ് പറഞ്ഞു