കൈക്കൂലി, മംഗളൂരുവിൽ രണ്ടു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
മംഗളൂരു : കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം അറസ്റ്റ് ചെയ്തു. പീന്യ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദസറഗള്ളി മേഖല പരിസ്ഥിതി ഓഫീസര്‍ സി വി ശിവകുമാര്‍, ഡെപ്യൂട്ടി ഓഫീസര്‍ കെ എന്‍ സോമശേഖര്‍ എന്നിവരാണ് അറസ്റ്റിലായത്.
വ്യവസായ സംരംഭകന് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ എന്‍ ഒ സി അനുവദിക്കുന്നതിന് ഇരുവരും 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ പൊലീസ് സൂപ്രണ്ട് കുല്‍ദീപ് കുമാര്‍ പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്ത് പരാതിക്കാരന് 25,000 രൂപ കൈമാറുന്നതിനിടെ പിടികൂടി. ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും കേസെടുക്കാന്‍ പരിഗണിച്ചു.