ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത്, ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
ചെന്നൈ: ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരുടെ കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ മുതിര്‍ന്ന നേതാക്കളുമായി കഴിഞ്ഞ ദിവസം രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് പാര്‍ട്ടി പ്രഖ്യാപനത്തിന്റെ കാര്യം രജനി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.