കൊച്ചിയില്‍ അമ്മയും മൂന്ന് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: എടവനക്കാട് കൂട്ടിങ്ങല്‍ച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിനിത (23) ഇവരുടെ നാലും രണ്ടും വയസുള്ള ആണ്‍കുട്ടികളും നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.
യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു