കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ 165 ദിവസം ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മൂന്ന് മുതല്‍ ജൂലൈ 16 വരെ, ജില്ലയില്‍ ഒറ്റ കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയില്‍ ഇതുവരെയായി (ജൂലൈ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ) 234 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികം പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മറ്റു പല ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവരുമാണ്
ജില്ലയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്കാണ് ഇവരില്‍ 20764 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെയായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 93.99 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ ഇതുവരെയായി ആകെ രോഗം സ്ഥിരീകരിച്ചതില്‍ 1.05 ശതമാനം പേര് മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്. നിതാന്തമായ ജാഗ്രതയുടെയും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ജില്ലയില്‍ കോവിഡ് മരണസംഖ്യ നന്നേ കുറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ഒന്നായി മാറാന്‍ കാസര്‍കോടിന് കഴിഞ്ഞത് ആരോഗ്യ പ്രവര്‍ത്തകരും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. കോവിഡ് പ്രതിരോധിക്കാന്‍ ഇനിയും കര്‍ശന ജാഗ്രത കൂടിയേ തീരൂ.