കാസർകോട് / ചന്തേര: പിതാവിനെ കബളിപ്പിച്ച് പതിനെട്ടുകാരി, ഭാര്യയും പതിനെട്ട് വയസുള്ള മക്കളുമുള്ള നാല്പത്തിഅഞ്ചുകാരനോടോപ്പോം വീടു വിട്ടു. തെക്കെ തൃക്കരിപ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പടന്ന സ്വദേശിയായ 45കാരനൊപ്പം വീടു വിട്ടത്. പിതാവിനൊപ്പം ഉദുമയിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി.
തൃക്കരിപ്പൂരിലേക്ക് മടങ്ങുന്നതിനിടെ ബന്തടുക്കയിലെ കൂട്ടുകാരിയെ കാണാൻ പോകണമെന്നും പൊയിനാച്ചിയിൽ കൊണ്ടു വിട്ടാൽ ഇവിടെ നിന്നും ബന്തടുക്കയിലേക്ക് പോയ്ക്കൊള്ളാമെന്നും പെൺകുട്ടി പിതാവിനെ അറിയിച്ചു. ഇതു പ്രകാരം പൊയിനാച്ചിയിൽ പിതാവ് കൊണ്ടു വിട്ട പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാൺമാനില്ലെന്ന പിതാവിന്റെ പരാതിയിൽ ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മേൽപ്പറമ്പ് പോലീസിന് കൈമാറിയതായി ബേക്കൽ പോലീസ് അറിയിച്ചു. എന്നാൽ ഇത്തരമൊരു കേസ് നിലവിൽ മേൽപ്പറമ്പ് സ്റ്റേഷനിലെത്തിയിട്ടേയില്ലെന്ന് പോലീസ് ഇൻസ്പെക്ടർ ബെന്നിലാലു പറഞ്ഞു. 18കാരിയെയും കൊണ്ട് സ്ഥലം വിട്ട 45 വയസ്സുകാരന് 19 വയസ്സുൾപ്പെടെയുള്ള മക്കളെ പോലും ഓർക്കാത്തയാണ് ഈ സാഹസം കാണിച്ചത്. പെൺകുട്ടി നേരത്തെ യുവാവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇവിടെവെച്ച് പരിചയത്തിലായും പിന്നീട് പ്രണയത്തിലായതയും പറയുന്നു