വിദ്യാനഗർ: തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താതെ പല രീതികളിൽ സഹായിക്കുന്ന കോലീബി ധാരണകൾ മറച്ച് വെച്ച് മതേതര വോട്ടുകൾ പെട്ടിയിലാക്കാൻ മധൂരിലും മറ്റും സാമ്പ്രദായിക കക്ഷികൾ നടത്തുന്ന പ്രചരണം വോട്ടർമാർ തള്ളിക്കളയുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ പറഞ്ഞു തിരഞ്ഞെടുപ്പാകുമ്പോൾ മാത്രമാണ് ബിജെപി പേടി പറഞ്ഞു ചിലപാർട്ടികൾ വരുന്നത് പിന്നീട് സംഘ് പരിവാറിനെതിരെ എവിടെ ഇവരെ കാണാറില്ല ഇത്തരം അവസരവാദികൾക്കെതിരെയുള്ള വിധിയെഴുത്താകണം നമ്മുടെ ഒരോ വോട്ടെന്നും അദ്ധേഹം പറഞ്ഞു സിവിൽ സ്റ്റേഷൻ ബ്ലോക്ക് എസ്ഡിപിഐ സ്ഥാനാർത്ഥി മൈമൂന ഹനീഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാരിക്കാടിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ നായിമാർമൂല അധ്യക്ഷത വഹിച്ചു
ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹമീദ് ബാരിക്കാട്, എരുതുകടവ് ബ്രാഞ്ച് പ്രസിഡന്റ് ഹനീഫ് പൊയ്യ, സെക്രട്ടറി ഷാഫി ബി എ, അബ്ദുല്ല എ.കെ, അബ്ദുൽഖാദർ ഇ എ, ഹനീഫ പള്ളിവളപ്പ്, സംസാരിച്ചു