തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിൽ വെക്കുന്ന വാഗ്ദാനം പോലെയാവരുത്.. തന്നെ സന്ദർശിച്ചു ചർച്ച നടത്തിയ നേതാക്കളോട് കണ്ണൂർ അബ്ദുള്ള മാഷ്
മഞ്ചേശ്വരം:-മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്തിയായി പത്രിക സമർപ്പിച്ചിരിക്കുന്ന കണ്ണൂർ അബ്ദുള്ള മാഷുടെ വീട്ടിൽ അനുനയ നീക്കങ്ങളുമായി യുഡിഎഫ് നേതാക്കളുടെ കുത്തൊഴുക്ക്, നോമിനേഷൻ പിൻവലിക്കണമെന്നും പിന്തുണ വേണമെന്നും ആവശ്യപ്പെട്ട സ്ഥാനാർഥി എം സി ഖമറുദ്ധീൻ അടക്കമുള്ളവർ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്നും ഇലക്ഷന് ശേഷം അദ്ദേഹത്തിന് ലഭിക്കാനുള്ള പണം ലഭിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ നടത്താമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു,
സാധാരണ ഇലക്ഷന് സമയത്തു പൊതു ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി കൊടുക്കുന്ന മോഹനവാഗ്ദാനങ്ങൾ പോലെ ആവരുത് ഇതെന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ഒന്നരവർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ടെന്നു ഓർമ്മയിൽ വേണമെന്ന് അബ്ദുള്ള മാഷ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി,
മഞ്ചേശ്വരം മണ്ഡലത്തിൽ പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന അബ്ദുള്ള മാഷ് സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ അതൊരു പക്ഷെ മുസ്ലിം ലീഗിന് കൂനിന്മേൽ കുരു എന്ന അവസ്ഥ വരും, പ്രാദേശിക വാദം ഉയർത്തുന്ന തലവേദന നിലനിൽക്കെ ഏറെ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ കണ്ണൂർ അബ്ദുള്ള മാഷിന് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ ലീഗ് സ്ഥാനാർത്തിയുടെ പരാജയത്തിന് ഹേതുവാകുമെന്നു നേതാക്കൾ ഭയക്കുന്നു, അതു തിരിച്ചറിഞ്ഞു കൊണ്ടാണ് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കൾ ഗസ്റ്റ് ഹൗസിൽ വെച്ചും ഇന്ന് പ്രാദേശിക നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട് വന്നും അനുനയത്തിനു ശ്രമിച്ചത്, അദ്ദേഹം അടുക്കുന്നില്ല എന്ന ഘട്ടം വന്നപ്പോൾ ഒടുവിൽ സ്ഥാനാർഥി എം സി ഖമറുദ്ദീൻ തന്നെ നേരിട്ടെത്തി അദ്ദേഹത്തോട് നോമിനേഷൻ പിൻവലിക്കാൻ അപേക്ഷിച്ചത്,
തുടർന്നാണ് വാഗ്ദാനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ ആവരുതെന്ന വ്യക്തമായ മുന്നറിയിപ്പോട് കൂടി നോമിനേഷൻ പിൻവലിക്കാൻ അദ്ദേഹം സമ്മതം മൂളിയത്,