തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ബിജെപി ഈസ്റ്റ് ഏളേരി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു.
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ ബിജെപി ഈസ്റ്റ് ഏളേരി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച്ച വരുത്തിയതിന്റെ പേരിലാണ് പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റിയോട് ആലോചിക്കാതെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ മണ്ഡലം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പട്ടിക സമര്‍പ്പിക്കാതിരുന്നതെന്ന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.. ബിജെപി ഈസ്റ്റ് ഏളേരി പഞ്ചായത്ത് കമ്മിറ്റി ഡിഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രസിഡന്റ് ടികെ തമ്പാന് അറിയിച്ചു.
എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താത്തത് വോട്ട് കച്ചവടത്തിൻ്റെ ഭാഗമായാണെന്നും എതിരാളികൾ ആരോപണമുന്നയിച്ചിരുന്നു.