ആം ആദ്മി മുൻ ജില്ലാ കൺവീനർ ഷുക്കൂർ കാണാജെ പാർട്ടിയിൽ നിന്ന് രാജിവെച്ചു
കാസർകോട്: കേന്ദ്ര നേതൃത്വത്തിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ആം ആദ്മി ജില്ലാ നേതാവ് പാർട്ടി അംഗത്വം രാജിവെച്ചു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റ് കേന്ദ്ര നേതൃത്വം അംഗീകരിക്കാതെ എൻ. ഡി. എ. സ്ഥാനാർത്ഥിയായി മത്സരിച്ചയാളെ സംസ്ഥാന കോർഡിനേറ്ററായി കേന്ദ്ര നേതൃത്വം നേരിട്ട് നിയമിക്കുകയും ഒരു ജില്ലാ കമ്മിറ്റിടെ പിന്തുണ പോലും ഇല്ലാത്തയാളെ സംസ്ഥാന സെക്രട്ടറിയാക്കി നിയമിക്കുകയും ചെയ്തത് ഏകാധിപത്യ രീതിയാണെന്നും, പല ദേശീയ പ്രശ്നങ്ങനളിലും മതേതര നിലപാടല്ല കേജിരിവാൾ സ്വീകരിച്ചതെന്നും, പാർട്ടിയിൽ മതേതര ജനാധിപത്യമില്ലാ എന്ന് വ്യക്തമായത് കൊണ്ട് ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി ഷുക്കൂർ കാണാജെ അറിയിച്ചു.
പാർട്ടിയുടെ കീഴ്ഘടകങ്ങളെ നോക്കുകുത്തിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ഷുക്കൂർ വ്യക്തമാക്കി