കാസർകോട്;മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽമുസ്ലി ലീഗിനുംയു ഡി .എഫിനും വൻ വെല്ലുവിളി ഉയർത്തിയ ഒന്നേകാൽകോടിയുടെ തട്ടിപ്പ് കേസ് ഒത്തുതീർപ്പാകുന്നു.ഇന്നലെ കാസർകോടെത്തിയ ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എം.പിയുടെ തന്ത്രപരമായ ചടുലനീക്കത്തെ തുടർന്നാണ് ലീഗിന്റെ വിജയപ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തിയ പ്രശ്നം ഒത്തുതീര്ന്നത് .
ഗൾഫിലെ പണമിടപാട് കേസിൽ മഞ്ചേശ്വരത്തെ വിമത സ്ഥാനാർഥി കണ്ണൂർ അബ്ദുല്ലമാസ്റ്ററുടെ മകന് പ്രമുഖ മുസ്ലിംലീഗ് നേതാവും മറ്റും ചേർന്ന് നൽകാനുള്ള ഒന്നേകാൽക്കോടി രൂപ ഉടൻതിരിച്ചുനൽകാനാണ് ഇപ്പോൾ ധാരണയായത്.ഇതിന്റെ ഉത്തരവാദിത്വം കുഞ്ഞാലികുട്ടി ഏറ്റെടുത്തതായും തുക കിട്ടിയാലുടൻ മത്സരിക്കുന്നതിന് സമർപ്പിച്ച നാമനിർദേശപത്രികപിൻവലിക്കുമെന്ന് കണ്ണൂർ അബ്ദുല്ല മാസ്റ്റർ അല്പംമുമ്പ് ബി.എൻ.സി യോട് പറഞ്ഞു.കുഞ്ഞാലിക്കുട്ടി ഈ ഉറപ്പു നൽകിയതിനാൽ വിശ്വാസമുണ്ടെന്നും ഇതിൽനിന്നു അദ്ദേഹം ഇനിയും പിന്നോട്ടുപോകില്ലെന്നുമാണ് പ്രതീക്ഷയെന്നും കണ്ണൂർ മാസ്റ്റർ വ്യക്തമാക്കി.അതേ സമയം എല്ലാത്തരം അസത്യങ്ങൾക്കും അനീതികൾക്കുമെതിരെ പാർട്ടിക്കകത്തും പുറത്തും പോരാടും.സത്യം ആരുടെമുമ്പിലും തുറന്നുപറയും.സി എച് .മുഹമ്മദ് കോയയാണ് ഇത് എന്നെ പഠിപ്പിച്ചത്.ഇതിലൊരിക്കലും വെള്ളം ചേർക്കില്ല.മുഹമ്മദ് കോയയുടെ ആഹ്വനം ഞാൻ പിന്തുടരുകതന്നെ ചെയ്യും.കണ്ണൂർ മാസ്റ്റർ പറഞ്ഞു.
മകന്റെ അടിച്ചുമാറ്റപ്പെട്ട പണം തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഇപ്പോൾ കണ്ണൂർ മാസ്റ്റർ..അതിനിടെ
മണ്ഡലത്തിലെ ലീഗിന്റെ ജയത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ചിരിയിൽ ഒതുക്കുകയായിരുന്നു .
റിപ്പോർട്ട്;കെ.എസ് .ഗോപാലകൃഷ്ണൻ