ചെമ്മനാട്കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പൊളിച്ചു അനധികൃത കെട്ടിടം ഇടിച്ച് നിരത്താന്‍ ഉത്തരവിട്ട് റവന്യൂ വകുപ്പ്
ചട്ടഞ്ചാൽ: ചെമ്മനാട്- കുടിവെള്ള പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് സ്വകാര്യ വ്യക്തി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉത്തരവ്. ചട്ടഞ്ചാല്‍
വ്യവസായ എസ്റ്റേറ്റിനു കുന്നാറയിൽ നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയമാണ് പൊളിച്ച് മാറ്റാന്‍ കാസര്‍കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാന്‍ പഞ്ചായത്തിന്റെ ഒത്താശയോടെയാണ് ഉടമ കെട്ടിടം നിര്‍മിച്ചത്.
കിഫ്-ബി പദ്ധതിയില്‍ കാസര്‍കോട് -ചെമ്മനാട്- കുടിവെള്ള പദ്ധതിക്കായി 78 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ചെമ്മനാട്- കുടിവെള്ള പദ്ധതിക്ക് 25 കോടിയാണ് നീക്കിവെച്ചത്-. കാസര്‍കോട്ടേ പദ്ധതി അന്തിമ ഘട്ടത്തിലാണ്. എന്നാല്‍ ചെമ്മനാട്- പഞ്ചായത്തില്‍ പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കി കൊടുക്കാത്തതിനാല്‍ പ്രവൃത്തി അനിശ്ചിതാവസ്ഥയിലാണ്.
ഈ പഞ്ചായത്തില്‍ ഇരുപതിനായിരത്തോളം കുടുംബങ്ങളുണ്ട്-. വേനല്‍ കാലത്ത്- കുടിവെള്ള ക്ഷാമം രൂക്ഷമായ ചെമ്മനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ബാവിക്കര കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം നല്‍കുന്നതിനുള്ള പദ്ധതിക്കാണ് രൂപകല്‍പ്പന ചെയ്-തത്-. ഇതിനായി വര്‍ഷങ്ങള്‍ക്ക്- മുമ്പ് തന്നെ വാട്ടര്‍ അതോറിറ്റി സര്‍വെ പൂര്‍ത്തിയാക്കി. ചട്ടഞ്ചാല്‍ കുന്നാറയില്‍ 30 സെന്റും ദേളികുന്നുപാറയില് 40 സെന്റ്- ഭൂമിയുമാണ് ആവശ്യമുള്ളത്-. സര്‍വേയില്‍ കണ്ടെത്തിയ സ്ഥലം- കൈമാറണമെന്ന് ആവശ്യപ്പെട്ട്- വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റി പഞ്ചായത്തിനെ സമീപിക്കുകയാണ്. ഇതിന് താല്പര്യം കാണിക്കാതെ പദ്ധതിക്ക്- തടസം നില്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ ഭരണകൂടവും വാട്ടര്‍ അതോറിറ്റിയും നടപടികളുമായി മുന്നോട്ട്- പോവുകയാണ്. സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷന്‍ നടപടിയായിട്ടുണ്ട്-. ഇതിനിടയിലാണ് ചട്ടഞ്ചാല്‍ കുന്നാറില്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാന്‍ പഞ്ചായത്തിന്റെ ഒത്താശയോടെ ഉടമ കെട്ടിടം നിര്‍മിച്ചത്.
കിഫ്-ബി പദ്ധതിയില്‍ തെക്കില്പെരുമ്പള (കാസര്‍കോട് ബൈപ്പാസ്-) റോഡിന് 55 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 30 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ്. ഇതും പ്രദേശത്തെ ജനങ്ങളെ യുഡിഎഫ് തെറ്റിദ്ധരിപ്പിച്ച്- പദ്ധതിക്ക്- എതിരാക്കി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.