ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കമറുദീന്റെ ജാമ്യാപേക്ഷ തളളി; ആവശ്യമെങ്കില്‍ ചികില്‍സ ഒരുക്കണം
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന് എംഎല്‍എ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമറുദ്ദീന്റെ അഭിഭാഷകന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനാകാതെ വന്നതിനാല്‍ ഹര്‍ജി ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു, എന്നാല്‍ പിന്നീട് അഭിഭാഷകന് എത്തിയതോടെയാണ് ഹര്‍ജി പരിഗണിച്ചതും വാദം കേട്ട് തളളിയതും