കാഞ്ഞങ്ങാട്ടെ ആദ്യകാല വസ്ത്രവ്യാപാരിയും ഐസ് ലാന്റ് ഉടമയുമായ കെ.വി കുഞ്ഞമ്പു അന്തരിച്ചു
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല
വസ്ത്രവ്യാപാരിയും ഐസ് ലാന്റ് ഉടമ കിഴക്കുംകര കണിയാംകുണ്ടിലെ കെ വി കുഞ്ഞമ്പു (69) അന്തരിച്ചു. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയ കുഞ്ഞമ്പുവിന് രണ്ടാഴ്ച മുമ്പ് കോവിഡ് ബാധയെ|തുടർന്ന് മംഗളൂരുവിലെ എ ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു: ചികിൽസക്കിടെ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട്ടെ ബാലാജി ടവറിന്റെ പാർട്ണർ കൂടിയാണ്. വെള്ളിക്കോത്ത് വെള്ളികുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിന്. ദുർഗ പ്രസാദം എന്ന പേരിൽ ഓഡിറ്റോറിയം പണി കഴിപ്പിച്ചു നൽകിയിരുന്നു. ഭാര്യ.ബേബി .മക്കൾ: മഹേഷ് (ഐസ്ലാന്റ്) അശ്വിൻ (ബിസിനസ് ‘യു കെ ), അനൂപ് ( മുംബൈ) ,കാർത്തിക് .സഹോദരങ്ങൾ: ശ്യാമള (കിഴക്കുംകര ) ,രമണി (കുണ്ടാർ) ,കെ വി ബാബു (കിഴക്കുംകര ) ,പരേതരായ കെ വി രാമകൃഷ്ണൻ , കെ വി .വിശാലാക്ഷി, കെ വി തമ്പാൻ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു.