കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ പാലം തകര്‍ന്ന് വീണു. പഴയ പാലത്തിന്റെ അവശേഷിച്ചിരുന്ന ഭാഗങ്ങളാണ് തകര്‍ന്ന് വീണത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം. തകര്‍ന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് സ്വദേശികളായ സുമേഷ്, എല്‍ദോ, റിയാസ്, അനസ്, ശില്പ, ജിബീഷ്, അഷര്‍, സ്വരാജ്, ഫാസില്‍, റംഷാദ്, ഫാസില്‍, അബ്ദുള്‍ അലി, ഇജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.