ലാത്തിച്ചാർജ്, കണ്ണീർവാതകം, അതിർത്തിയിൽ നിലയുറപ്പിച്ച് കേന്ദ്രസേനകൾ; പിൻമാറില്ലെന്ന് കരളുറപ്പോടെ കർഷകർ
ഡൽഹി : കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും പുരോഗമിക്കുന്നു. പാനിപ്പത്ത് പിന്നിട്ട് ആയിരക്കണക്കിന് കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി. സംഘർഷ ഭരിതമായ സാഹചര്യമാണ് അതിർത്തിയിൽ നിലനിൽക്കുന്നത്. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ പൊലീസ് കർശന നടപടികളിലേക്ക് കടന്നു. എന്നാൽ ബാരിക്കേഡുകളെയും ലാത്തിച്ചാർജിനെയും മറികടന്ന് മുന്നോട്ടെന്ന നിലപാടിൽ പതിനായിരക്കണക്കിന് കർഷകർ ഉറച്ചു നിൽക്കുകയാണ്.