ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആൻറിജന്‍ ടെസ്റ്റ് നിർബന്ധം
കാസര്‍കോട് :ഡ്രൈവിംഗ്ടെസ്റ്റിനു വരുന്നവരും കൂടെ വരുന്നവരും ആൻറിജന്‍ പരിശോധന നടത്തണം. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം സൗജന്യ ആൻറിജന്‍ ടെസ്റ്റിന് ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കും. ആൻറിജന്‍ പരിശോധന ജില്ലയില്‍ കൂട്ടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര് പരിശോധനക്ക് സന്നദ്ധമാകണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.