സാബു അബ്രഹാം കേരള ബാങ്ക് ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
കാസർകോട് : സാബു അബ്രഹാം കേരള ബാങ്ക് ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടുകേരള ബാങ്കിന്റെ കാസർകോട് ജില്ലാ പ്രതിനിധിയായി വെസ്റ്റ്എളേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ സാബു അബ്രഹാമിനെ തെരഞ്ഞെടുത്തു ഇന്നലെ കേരള ബാങ്ക് കാസർകോട് ജില്ലാ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. 15 നെതിരെ 31 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ശ്രീ മുരളിധരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.