ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം 6 മരണം
ഗുജറാത്ത് : ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 6 പേര് മരിച്ചു. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐസിയുവിലാണ് തീ പടര്‍ന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.
ആശുപത്രിയിലുണ്ടായിരുന്ന 30 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് രണ്ടാം തവണയാണ് ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടാകുന്നത്.