ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം; കണ്ണീര്‍വാതകം പ്രയോഗിച്ചു
ഡല്‍ഹി:മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. ഡല്‍ഹിഹരിയാന അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസവും ഡല്‍ഹിയും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.
മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡല്‍ഹിയും ഹരിയാനയും. ഹരിയാനയിലെ കര്‍ണാല്‍ അംബാല, ഹിസാര്‍, സോണിപ്പത്ത് എന്നിവിടങ്ങളില്‍ കൊടും തണുപ്പിനെ വകവയ്ക്കാതെ കര്‍ഷകര്‍ റോഡുകളില്‍ അന്തിയുറങ്ങി. രാത്രി വൈകി സോണിപ്പത്തില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതാക്കെയാണെങ്കിലും ഡല്‍ഹി ചലോ മാര്‍ച്ചില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകരെ നേരിടാന്‍ ബി.എസ്.എഫ് ഉള്‍പ്പെടെ കേന്ദ്രസേനയെയാണ് കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ഇന്നും നഗരാതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും.