അമ്പലത്തറയിൽ ആട് മോഷണം; മീൻ വിൽപ്പനക്കാർ പൊലീസ് പിടിയിലായി
അമ്പലത്തറ : മീIൻ വിൽപ്പനയ്ക്ക് മറവിൽ ആട് മോഷണം: ഗുഡ്സ് ഓട്ടോയിൽ നിന്നു ആടിന്റെ കരച്ചിൽ കേട്ട നാട്ടുകാർ മീൻ വിൽപ്പനക്കാരൻ ചാളക്കടവ് സ്വദേശിയായ ഹനീഫിനെ തടഞ്ഞുവെച്ച് പോലീസിൽ അറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ കോട്ടപ്പാറയിലെ ജാനകിയുടെയും ഇരിയ മുട്ടിച്ചിറയിലെ നാരായണന്റെയും ആടുകളെ മോഷ്ടിച്ചത് ഇയാളാണ് സമ്മതിച്ചു. തുടർന്നു യുവാവിനെ കൂടുതൽചോദ്യം ചെയ്തപ്പോൾ നീലേശ്വരം സ്വദേശി ഷെബിറും തൻ്റെ സഹായത്തിന് ഉണ്ടെന്നു സമ്മതിച്ചു. ആടുകളിൽ ഒന്നിനെ കാഞ്ഞങ്ങാട് കല്ലുരാവിയിൽ വിൽപ്പന നടത്തിയതായും യുവാവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരിയ മുട്ടിച്ചരലിൽ നിന്നും ആടിനെ കാണാതായതായി ഉടമ അമ്പലത്തറ പോലീസിൽ പരാതി നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറയടക്കം പോലീസ്പരിശോധിച്ചു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത് .