കാസർകോട് നീലേശ്വരത്ത് മിഠായിപുഴ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് നാട്ടുകാർക്ക് കാര്യം മനസ്സിലായത്
നീലേശ്വരം : നെടുങ്കണ്ട ദേശീയപാതയോരത്ത്പുതുതായി ആരംഭിക്കുന്ന സഹകരണ ആശുപത്രിക്കു സമീപം റോഡരികിൽ പഴകിയ പതിനായിരക്കണക്കിനു പഴകിയ മിഠായി (ചോക്ലേറ്റ് ) അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ . കലാവധി കഴിഞ്ഞ മിഠായികൾ ഏതെങ്കിലും മൊത്തക്കച്ചവടക്കാർ ഗോഡൗണിൽ നിന്ന് ഇവിടെ കൊണ്ട് തള്ളിയത് ആവാമെന്ന് കരുതുന്നു. മിഠായികൾ പ്ലാസ്റ്റിക്കു കവറിനുളളിൽ ആയതിനാൽ മണ്ണിൽ ലയിക്കണമെങ്കിൽ വർഷങ്ങൾ വേണ്ടി വരും വീടുകളിലേയും കടകളിലേയും മാലിന്യങ്ങൾപാതയോരങ്ങളിൽ തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും മിഴി തുറക്കാറില്ല.